യു.പിയിൽ അംബേദ്​കർ പ്രതിമ തകർത്തനിലയിൽ; പ്രതിഷേധം

ബലിയ (യു.പി): ബലിയയിലെ രാംപുർ അസ്​ലി ഗ്രാമത്തിൽ സ്​ഥാപിച്ച അംബേദ്​കറുടെ പ്രതിമ ​ കേടുവരുത്തി. ചൊവ്വാഴ്​ച രാവിലെയാണ്​ പ്രതിമ തകർത്തനിലയിൽ കണ്ടതെന്ന്​ നാട്ടുകാർ മൊഴിനൽകി. സംഭവത്തിൽ പ്രദേശത്തുകാർ പ്രതിഷേധിച്ചു. ഗഡ്​വാർ -നഗ്​ര റോഡ്​ തടഞ്ഞു.

ഉടൻ പൊലീസെത്തി നാട്ടുകാരുമായി ചർച്ച നടത്തി ഗതാഗതം പുനഃസ്​ഥാപിച്ചു. എത്രയുംേ​വഗം പുതിയ പ്രതിമ സ്​ഥാപിക്കുമെന്ന്​ മജിസ്​ട്രേട്ടും പൊലീസ്​ ഉദ്യോഗസ്​ഥരും ഉറപ്പുനൽകി. ഒരേ പ്രതിമതന്നെ പലതവണ സാമൂഹികവിരുദ്ധർ തകർത്തെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും​ പൊലീസ്​ പറഞ്ഞു. മാർച്ചിൽ ബലിയയിലെയും ഡിസംബറിൽ സിക്കന്ദർപുർ മേഖലയിലേയും അംബേദ്​കർ പ്രതിമക്ക്​ കേടുപാട്​ വരുത്തിയിരുന്നു.

Tags:    
News Summary - Ambedkar statue desecrated in UP's Ballia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.