രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി യു.പി

ലഖ്നോ: രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി യു.പി. പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് നൽകാനും നിർദേശിച്ചിട്ടുണ്ട്.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ഉത്തർപ്രദേശിന്റെ നിർദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6155 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5.63 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​ക്കും ത​യാ​റെ​ടു​പ്പി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശം നൽകിയിരുന്നു. പ​നി, ശ്വാ​സ​കോ​ശ അ​ണു​ബാ​ധ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

ഒ​മി​​ക്രോ​ൺ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് വ്യാ​പ​ന​ത്തോ​ത് ഉ​യ​ർ​ത്തു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​ക്ക് സാ​ധ്യ​ത​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വൊ​ന്നു​മി​ല്ല. അ​തേ​സ​മ​യം, സാ​മ്പി​ൾ പ​രി​ശോ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ താ​ഴെ​യാ​ണ് 23 സം​സ്ഥാ​ന/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ​ന്ന കാ​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണം. കോ​വി​ഡ് കേ​സു​ക​ൾ തു​ട​ർ​ച്ച​യാ​യി ഉ​യ​രു​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യമെന്നും കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിൽ വിലയിരുത്തലുണ്ടായിരുന്നു.

Tags:    
News Summary - Amid case surge, UP government mandates Covid testing for arriving international passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.