ബംഗളൂരു: ലോക് ഡൗണിൽ കുടുങ്ങിയതിനെ തുടർന്ന് മൈസൂരുവിലെ സൂപ്പർമാർക്കറ്റിൽ അവശ ്യസാധനങ്ങൾ വാങ്ങാനെത്തിയ നാഗാലാൻഡിൽനിന്നുള്ള രണ്ടു വിദ്യാർഥികൾക്ക് വംശീയ വിവ േചനം. ശനിയാഴ്ച വൈകീട്ട് മൈസൂരുവിലെ ചാമുണ്ഡിപുരത്തിന് സമീപമുള്ള ജെ.എൽ.ബി റോഡിലെ മ ോർ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ നാഗാലാൻഡ് സ്വദേശികളായ യോകായ് ജേ ാണി കൊൻയാക്, അലി മിരൻ എന്നിവരെയാണ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർ തടഞ്ഞത്.
മൈസൂരുവിലെ കോളജിലെ ബിരുദ വിദ്യാർഥികളാണിവർ. സമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്യൂവിൽ 25 മിനിറ്റോളം കാത്തുനിന്നശേഷം സൂപ്പർമാർക്കറ്റിൽ കയറാൻ ശ്രമിച്ചപ്പോൾ ഇരുവരും ഇന്ത്യക്കാരല്ലെന്നും വിദേശികളാണെന്നും ആരോപിച്ച് തടയുകയായിരുന്നു.
നിങ്ങളെപോലെതന്നെ ഇന്ത്യക്കാരാണെന്നും എല്ലാവരെയുംപോലെ സാധനം വാങ്ങാനാണെത്തിയതെന്നും വിദ്യാർഥികളിലൊരാൾ പറഞ്ഞെങ്കിലും ജീവനക്കാർ മുഖവിലയ്ക്കെടുത്തില്ല.
വടക്ക്-കിഴക്കൻ മേഖലയിൽനിന്നുള്ളവരാണെന്ന്് തെളിയിക്കാൻ ആധാർ കാർഡ് കാണിച്ചെങ്കിലും സാധനം വാങ്ങാൻ അനുവദിച്ചില്ലെന്നും വെറും കൈയോടെ മടങ്ങേണ്ടിവന്നുവെന്നും യാകോയ് പറഞ്ഞു.
Meanwhile in Karnataka, Naga migrants from Northeast India not allowed to buy food. Shameful. Racism in India is an everyday affair. pic.twitter.com/MPt0Eip4gi
— Dolly Kikon (@DollyKikon) March 29, 2020
വിദ്യാർഥികളിലൊരാൾ മൊബൈലിൽ പകർത്തിയ ദൃശ്യം ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിൽ കേസെടുത്ത മൈസൂരു പൊലീസ് മോർ ഒൗട്ട് ലെറ്റിലെ മാനേജറെയും നാഗാലാൻഡ് വിദ്യാർഥികളെ തടഞ്ഞ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു.
ചിലരുടെ തെറ്റായ സമീപനമാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്നും വടക്ക്-കിഴക്കൻ സഹോദരങ്ങൾ ഇവിടെ സുരക്ഷിതരാണെന്നും പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.