ഇ.ഡി വേട്ടക്കിടെ കരുത്തു തെളിയിക്കാൻ വിശ്വാസ വോട്ട് തേടാനൊരുങ്ങി കെജ്‍രിവാൾ

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചു. പ്രമേയത്തിൽ ചർച്ച നാളെ നടക്കും. മദ്യനയത്തിലെ അഴിമതി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി ആറാം തവണ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സഭയിൽ കരുത്തുതെളിയിക്കാൻ കെജ്രിവാളിന്റെ നീക്കം. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എ.എ.പിക്ക് 62 എം.എൽ.എമാരാണുള്ളത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം തന്റെ സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയ​ാണെന്ന് കെജ്രിവാൾ ആരോപിച്ചു.

മദ്യനയ കുംഭകോണം അഴിമതിയല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കള്ളക്കേസുകള്‍ ചുമത്തി തന്റെ പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. 'അന്വേഷണം നടത്തുക എന്നതല്ല അവരുടെ ലക്ഷ്യം. മദ്യനയത്തിന്റെ മറവില്‍ ഞങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്യുക. അവര്‍ ഇതിനകം ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .അവരുടെ ലക്ഷ്യം സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്, കാരണം അവര്‍ക്ക് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിലൂടെ വിജയിക്കാന്‍ കഴിയില്ല'. -കെജ്രിവാൾ പറഞ്ഞു.

Tags:    
News Summary - Amid ED summons, Delhi CM Arvind Kejriwal moves motion of confidence in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.