മുംബൈ : മുംബൈ കോൺഗ്രസിലെ പ്രമുഖ നേതാവ് ബാബ സിദ്ദീഖി കോൺഗ്രസ് വിടുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം എൻ.സി.പി വിമതപക്ഷ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി ബാബ സിദ്ദീഖി നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങൾക്ക് കാരണം. കുടുംബസുഹൃത്തുക്കളുടെ കൂടിക്കാഴ്ചക്കപ്പുറം മറ്റൊന്നും അതിലില്ലെന്ന് ബാബ സിദ്ദീഖിയും കോൺഗ്രസ് എം.എൽ.എയായ മകൻ സീഷാൻ സിദ്ദീഖിയും അവകാശപ്പെട്ടു.
മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ ഈയിടെ ഷിൻഡെ പക്ഷ ശിവസേനയിലേക്ക് കൂറുമാറിയിരുന്നു. 2017 മുതൽ ചേരി പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബാബ സിദ്ദീഖി ഇ.ഡി നിരീക്ഷണത്തിലാണ്. 1999 മുതൽ 2014 വരെ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ എം.എൽ.എയായിരുന്ന ഇദ്ദേഹം സഹമന്ത്രി പദവും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.