ന്യൂഡൽഹി: മൂന്നാം തരംഗം തീർത്ത് രാജ്യത്ത് കോവിഡ് അതിവേഗം പടരുേമ്പാൾ കടുത്ത നടപടികളുമായി പ്രതിരോധം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്. മാസ്കണിയൽ, കൈകൾ ഇടക്കിടെ കഴുകൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർദിഷ്ട ഇടങ്ങളിൽ നിർബന്ധമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം. തുടർച്ചയായ അഞ്ചു മാസം കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞ ശേഷം അടുത്തിടെ രോഗികൾ അതിവേഗം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതാണ് അതിവേഗ വ്യാപനത്തിലെത്തിച്ചതെന്നാണ് ആക്ഷേപം.
ആഘോഷങ്ങളും ഉത്സവങ്ങളും പലത് വരാനിരിക്കെ ഓരോ സംസ്ഥാനത്തും ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം നിർദേശിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം രാജ്യത്ത് ആദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നിരുന്നു. നവംബർ 29നു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്. വെള്ളിയാഴ്ച 39,000നു മേലെയായിരുന്നു കണക്ക്. കഴിഞ്ഞ ആഴ്ചയോടെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 20,000നുമുകളിൽ റിപ്പോർട്ട് ചെയ്തുതുടങ്ങുന്നത്.
വൈറസ് ബാധ പിടിവിട്ട ചില പട്ടണങ്ങളിൽ ലോക്ഡൗൺ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും എണ്ണം കുതിച്ചാൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് ആശങ്ക. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.