ശ്രീനഗര്‍: കനത്ത സുരക്ഷക്കിടയിൽ ജമ്മു-കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കുന്നു. 10 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മിക്ക പോളിങ് സ്റ്റേഷനുകളിലും ജമ്മു പൊലീസിന്റെയോ സായുധ പട്ടാളത്തിന്റെയോ സാന്നിധ്യമുണ്ട്.തിരിച്ചറിയൽ രേഖകൾ ഉള്ളവരെ മാത്രമാണ് ബൂത്തിൽ പ്രവേശിപ്പിക്കുന്നത്.
കോൺഗ്രസും നാഷനൽ കോൺഫറൻസും ഇടതുകക്ഷികളും സഖ്യം രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളും ജമ്മുവിലെ രരംബാന്‍, കിഷ്ത്വാര്‍, ഡോഡ എന്നീ ജില്ലകളിലായി 24 മണ്ഡലങ്ങളാണ് ബൂത്തിലേക്കെത്തുന്നത്.
219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 23.37 ലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.