ന്യൂഡൽഹി: നരേന്ദ്ര മോദി 75 വയസ്സിൽ സ്ഥാനമൊഴിയുമെന്നത് കെജ്രിവാളിന്റെ വ്യാമോഹമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 75 വയസ്സിൽ സ്ഥാനമൊഴിയണമെന്ന് ബി.ജെ.പി ഭരണഘടനയിലില്ലെന്ന കാര്യം കെജ്രിവാളിനോടും അദ്ദേഹത്തിന്റെ സംഘത്തോടും ഇൻഡ്യ സഖ്യത്തോടും താൻ പറയുകയാണ്. മോദി പ്രധാനമന്ത്രിയെന്ന നിലയിൽ ഭരണകാലം പൂർത്തീകരിക്കും. ഭാവിയിലും രാജ്യത്തെ നയിക്കും. അക്കാര്യത്തിൽ ബി.ജെ.പിയിൽ ഒരു ആശയക്കുഴപ്പവും ഇല്ല.
ഇടക്കാല ജാമ്യം ഇടക്കാല ആശ്വാസം മാത്രമാണെന്ന് കെജ്രിവാൾ ഓർക്കണം. ഡൽഹി മദ്യനയത്തിൽ കെജ്രിവാളിനെ വെറുതെ വിട്ടിട്ടില്ല. അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ വാദിച്ചിട്ടും അത് കോടതി അംഗീകരിച്ചിട്ടില്ല. ജൂൺ രണ്ടിന് അദ്ദേഹം അധികൃതർ മുമ്പാകെ കീഴടങ്ങണം. ഇപ്പോഴുള്ള ഇളവ് ക്ലീൻ ചിറ്റാണെന്ന് കരുതുന്നുണ്ടെങ്കിൽ, അത് കെജ്രിവാളിന് നിയമത്തിലുള്ള വിവരക്കുറവാണെന്ന് പറയേണ്ടിവരും -ഷാ തുടർന്നു. നേരത്തെ, ഡൽഹിയിൽ നടന്ന പൊതുയോഗത്തിൽ മോദി 75 വയസിൽ വിരമിക്കുമെന്നും തുടർന്ന് അമിത് ഷാ ആയിരിക്കും നയിക്കുക എന്നുമാണ് കെജ്രിവാൾ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.