വി​ക​സ​നം കാ​ണാ​ൻ  രാ​ഹു​ൽ ഇ​റ്റാ​ലി​യ​ൻ ക​ണ്ണ​ട  മാ​റ്റ​ണ​മെ​ന്ന്​ അ​മി​ത്​ ഷാ



അ​​മേ​​ത്തി: ഗു​​ജ​​റാ​​ത്തി​​ലെ വി​​ക​​സ​​നം കാ​​ണ​​ണ​​മെ​​ങ്കി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി ത​െ​ൻ​റ ഇ​​റ്റാ​​ലി​​യ​​ൻ ക​​ണ്ണ​​ട മാ​​റ്റ​​ണ​​മെ​​ന്ന്​ ബി.​​ജെ.​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത്​ ഷാ. ​​അ​​മേ​​ത്തി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥും കേ​​ന്ദ്ര​​മ​​ന്ത്രി സ്​​​മൃ​​തി ഇ​​റാ​​നി​​യും പ​െ​​ങ്ക​​ടു​​ത്ത ച​​ട​​ങ്ങി​​ൽ സം​​സാ​​രി​​ക്ക​െ​​വ​​യാ​​ണ്​ സം​​സ്​​​ഥാ​​ന​​ത്തെ വി​​ക​​സ​​ന​​മു​​ര​​ടി​​പ്പി​​നെ ക​​ളി​​യാ​​ക്കി കോ​​ൺ​​ഗ്ര​​സ്​ ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി ന​​ട​​ത്തി​​യ പ്ര​​സ്​​​താ​​വ​​ന​​യോ​​ട്​ അ​​ദ്ദേ​​ഹം പ്ര​​തി​​ക​​രി​​ച്ച​​ത്. 

ഭ​​ര​​ണം തു​​ട​​ങ്ങി​​യ​​ശേ​​ഷം ബി.​​ജെ.​​പി എ​​ന്തെ​​ല്ലാം ചെ​​യ്​​​തു എ​​ന്ന രാ​​ഹു​​ലി​െ​ൻ​റ ചോ​​ദ്യ​​ത്തി​​ന്​ ‘ജ​​ന​​ങ്ങ​​ളോ​​ട്​ സം​​സാ​​രി​​ക്കു​​ന്ന ഒ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി’​​യെ ന​​ൽ​​കി എ​​ന്നാ​​യി​​രു​​ന്നു ഷാ​​യു​​ടെ മ​​റു​​പ​​ടി. ​കോ​​ൺ​​ഗ്ര​​സി​െ​ൻ​റ ഭ​​ര​​ണ​​കാ​​ല​​ത്ത്​ ഗാ​​ന്ധി​​കു​​ടും​​ബ​​ത്തി​​ലെ മൂ​​ന്ന്​ ത​​ല​​മു​​റ തു​​ട​​ർ​​ച്ച​​യാ​​യി അ​​മേ​​ത്തി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടും ഇൗ ​​മ​​ണ്ഡ​​ല​​ത്തി​​ന്​ എ​​ന്തു​​ന​​ൽ​​കി എ​​ന്ന്​ അ​​മി​​ത്​ ഷാ ​​ചോ​​ദി​​ച്ചു.
 

അ​​മേ​​ത്തി​​യി​​ൽ ഒ​​രു ക​​ല​​ക്​​​ട​​റേ​​റ്റോ  ക്ഷ​​യ​​രോ​​ഗാ​​ശു​​പ​​ത്രി​​യോ എ​​ഫ്.​​എം നി​​ല​​യ​​മോ ഉ​​ണ്ടോ എ​​ന്നും അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു. രാ​​ജ്യ​​ത്ത്​ ഇ​​തു​​വ​​രെ ര​​ണ്ടു​​ത​​രം വി​​ക​​സ​​ന​​മാ​​ണ്​ ന​​ട​​ന്ന​​ത്. ഒ​​ന്ന്​ നെ​​ഹ്​​​റു-​​ഗാ​​ന്ധി മോ​​ഡ​​ൽ വി​​ക​​സ​​ന​​വും മ​​റ്റൊ​​ന്ന്​ മോ​​ദി മോ​​ഡ​​ലും. മോ​​ദി​​സ​​ർ​​ക്കാ​​ർ ക​​ഴി​​ഞ്ഞ മൂ​​ന്നു​​വ​​ർ​​ഷ​​ത്തി​​നി​​ടെ 106 പു​​ത്ത​​ൻ വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ൾ രാ​​ജ്യ​​ത്ത്​ ന​​ട​​പ്പാ​​ക്കി​​യെ​​ന്ന്​ അ​​ദ്ദേ​​ഹം അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ച​​ട​​ങ്ങി​​ൽ സം​​സാ​​രി​​ച്ച കേ​​ന്ദ്ര​​മ​​ന്ത്രി സ്​​​മൃ​​തി ഇ​​റാ​​നി രാ​​ഹു​​ൽ ഗാ​​ന്ധി​​ക്കെ​​തി​​രെ ക​​ടു​​ത്ത ആ​േ​​​രാ​​പ​​ണം ഉ​​ന്ന​​യി​​ച്ചു.
 

രാ​​ഹു​​ൽ നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന അ​​മേ​​ത്തി​​യി​​ലെ രാ​​ജീ​​വ്​ ഗാ​​ന്ധി ഫൗ​​ണ്ടേ​​ഷ​​ൻ ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്ന്​ കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യ ഭൂ​​മി തി​​രി​​ച്ചു​​ന​​ൽ​​കി​​യി​െ​​ല്ല​​ന്ന്​ അ​​വ​​ർ ആ​​രോ​​പി​​ച്ചു.

Tags:    
News Summary - Amit Shah in Amethi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.