വികസനം കാണാൻ രാഹുൽ ഇറ്റാലിയൻ കണ്ണട മാറ്റണമെന്ന് അമിത് ഷാ
text_fields
അമേത്തി: ഗുജറാത്തിലെ വികസനം കാണണമെങ്കിൽ രാഹുൽ ഗാന്ധി തെൻറ ഇറ്റാലിയൻ കണ്ണട മാറ്റണമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. അമേത്തിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പെങ്കടുത്ത ചടങ്ങിൽ സംസാരിക്കെവയാണ് സംസ്ഥാനത്തെ വികസനമുരടിപ്പിനെ കളിയാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചത്.
ഭരണം തുടങ്ങിയശേഷം ബി.ജെ.പി എന്തെല്ലാം ചെയ്തു എന്ന രാഹുലിെൻറ ചോദ്യത്തിന് ‘ജനങ്ങളോട് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രി’യെ നൽകി എന്നായിരുന്നു ഷായുടെ മറുപടി. കോൺഗ്രസിെൻറ ഭരണകാലത്ത് ഗാന്ധികുടുംബത്തിലെ മൂന്ന് തലമുറ തുടർച്ചയായി അമേത്തിയെ പ്രതിനിധീകരിച്ചിട്ടും ഇൗ മണ്ഡലത്തിന് എന്തുനൽകി എന്ന് അമിത് ഷാ ചോദിച്ചു.
അമേത്തിയിൽ ഒരു കലക്ടറേറ്റോ ക്ഷയരോഗാശുപത്രിയോ എഫ്.എം നിലയമോ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഇതുവരെ രണ്ടുതരം വികസനമാണ് നടന്നത്. ഒന്ന് നെഹ്റു-ഗാന്ധി മോഡൽ വികസനവും മറ്റൊന്ന് മോദി മോഡലും. മോദിസർക്കാർ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 106 പുത്തൻ വികസനപദ്ധതികൾ രാജ്യത്ത് നടപ്പാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആേരാപണം ഉന്നയിച്ചു.
രാഹുൽ നേതൃത്വം നൽകുന്ന അമേത്തിയിലെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കർഷകരിൽനിന്ന് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുനൽകിയിെല്ലന്ന് അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.