ന്യൂഡൽഹി: സാക്കിർ നായിക് ഉൾപ്പെടെ നിയമത്തിൽനിന്ന് മുങ്ങി നടക്കുന്ന അഭയാർഥികൾക്കെതിെര അന്താരാഷ്ട്ര അറസ ്റ്റ് വാറൻറ് വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഇൻറർപോളിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ചയാണ് ഇൻറർപോൾ സെക്രട്ടറി ജനറൽ ജൂർഗൻ സ്റ്റോക്കിനെ ഷാ ആശങ്കയറിയിച്ചത്.
മയക്കുമരുന്ന് കടത്ത്, അന്താരാഷ്ട്ര ഭീകരവാദം, കള്ളപ്പണം തുടങ്ങിയവക്കെതിരെ ദീർഘകാല നയപരിപാടകൾ ആരംഭിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുപ്രകാരം 2016, 2017, 2018 വർഷങ്ങളിൽ ഇൻറർപോളിന് സി.ബി.ഐ യഥാക്രമം 91, 94, 123 റെഡ് കോർണർ നോട്ടീസ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷകളിൽ യഥാക്രമം 87, 84, 76 നോട്ടീസുകളാണ് ഇൻറർപോൾ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.