ന്യൂഡൽഹി: കശ്മീരിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കശ്മീരിൽ കേന്ദ്രസർക്കാർ സുരക്ഷ കർശനമാക്കുന്നതിനിടെയാണ് ഷാ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് റിപ്പോർട്ട്.
അതേസമയം, അമിത് ഷാ ജമ്മുകശ്മീർ സന്ദർശനം നടത്തുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. പാർലമെൻറ് സമ്മേളനത്തിന് ശേഷം കശ്മീരിലെത്താനാണ് അമിത് ഷായുടെ പദ്ധതി. കശ്മീരിലെ കേന്ദ്ര സർക്കാറിൻെറ നടപടികൾക്കെതിരെ പാർലമെൻറിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്താനിരിക്കേയാണ് നിർണായക യോഗം.
കശ്മീരിൽ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് കേന്ദ്രസർക്കാർ സുരക്ഷ കൂടുതൽ കർശനമാക്കിയിരുന്നു. വിനോദ സഞ്ചാരികളോടും അമർനാഥ് തീർഥാടകരോടും കശ്മീർ വിടാനും സർക്കാർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.