ന്യൂഡൽഹി: നേരന്ദ്ര മോദി സർക്കാറിെൻറ ചരിത്രബിൽ രാജ്യത്തെ കർഷകർക്ക് വരുമാനവർധനവും പുതിയ അവസരങ്ങളും തുറന്നു നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ കർഷക ബില്ലുകൾ കാർഷിക മേഖലക്ക് ഏറെ ഊർജം പകർന്നു നൽകുമെന്നും ട്വീറ്റിൽ അമിത് ഷാ അവകാശപ്പെട്ടു.
രാജ്യവ്യാപകമായി ബില്ലിനെതിരെ കർഷകർക്കിടയിൽ അമർഷം പുകയുന്നതിനിടയിലാണ് അമിത് ഷായുടെ അഭിപ്രായപ്രകടനം. എൻ.ഡി.എയിൽ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാറിൽനിന്ന് രാജിവെച്ചിരുന്നു.
'മോദി സർക്കാറിെൻറ ചരിത്രബിൽ കർഷകർക്കും കാർഷിക മേഖലക്കും ഏറെ കരുത്ത് പകരും. ഇടനിലക്കാരെയും മറ്റു പ്രശ്നങ്ങളെയും അകറ്റി നിർത്താൻ ഇതുവഴി കഴിയും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കൂടുതൽ അവസരങ്ങൾ തുറന്നുനൽകുന്നതാണ് ഈ ബില്ലുകൾ. അതുവഴി അവരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കും.' -അമിത് ഷാ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനുള്ള പ്രതികരണങ്ങളിൽ വലിയൊരുഭാഗം കർഷക ബില്ലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.