ഗാർഗെക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കുംവരെ താൻ ജീവിച്ചിരിക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുടെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നുഅമിത് ഷായുടെ വിമർശനം.

ഇന്നലെ വളരെ അരോചകമായ രീതിയിലാണ് ഗാർഗെ സംസാരിച്ചത്. പ്രധാനമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. കോൺഗ്രസിന് നരേന്ദ്രമോദിയോട് എത്രത്തോളം ഭയവും വെറുപ്പും ഉണ്ടെന്നുള്ളതിന്റെ തെളിവാണിത്. പ്രധാനമന്ത്രിയും താനും ഗാർഗെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കും. 2047ൽ വികസിത ഭാരതം കാണാൻ ഗാർഗെയ്ക്കും കഴിയട്ടെയെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.

ജമ്മുകശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ സംസാരിക്കവെയായിരുന്നു ഞായറാഴ്ച ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്. അതിനിടയിലാണ് മോദിയെ താഴെ ഇറക്കാതെ താൻ മരിക്കില്ലെന്ന് ഗാർഗെ പറഞ്ഞത്. 

Tags:    
News Summary - Amit Shah strongly criticized Garge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.