അമിത്​ ഷായുടെ കോവിഡ്​ പരിശോധന നടത്തിയില്ല; ഫലം നെഗറ്റീവെന്ന ട്വീറ്റ്​ തിവാരി പിൻവലിച്ചു​

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായ്ക്ക്​​ പുതിയ കോവിഡ്​ പരിശോധന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിലാണിത്​. ബി.ജെ.പി നേതാവ്​ മനോജ്​ തിവാരിയാണ്​ അദ്ദേഹത്തി​െൻറ പരിശോധന ഫലം നെഗറ്റീവായെന്ന്​ ട്വീറ്റ്​ ചെയ്​തത്​. ആഭ്യന്തര മന്ത്രാലയത്തി​െൻറ വിശദീകരണം വന്ന സാഹചര്യത്തിൽ മനോജ്​ തിവാരി ട്വീറ്റ്​ പിൻവലിച്ചു.

ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്​ അമിത്​ ഷാ. കഴിഞ്ഞ ഞായറാഴ്​ച വൈകീ​ട്ടോടെയാണ്​ അമിത്​ ഷായ്ക്ക്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. ട്വിറ്ററിലൂടെ ഷാ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. താനുമായി ബന്ധപ്പെട്ടവർ ക്വാറൻറീനിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. കോവിഡ്​ മൂലം അദ്ദേഹത്തിന്​ രാമക്ഷേത്രത്തി​െൻറ ശിലാസ്ഥാപന ചടങ്ങിൽ പ​െങ്കടുക്കാൻ സാധിച്ചിരുന്നില്ല.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.