ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കർഷക പ്രക്ഷോഭം കനത്തതോടെ മുതിർന്ന ബി.ജെ.പി നേതാക്കൾ അർധരാത്രിയിൽ യോഗം ചേർന്നതായി വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാരായ രാജ്നാഥ് സിങ്, നരേന്ദ്രസിങ് തോമർ എന്നിവർ ബി.ജെ.പി തലവൻ ജെ.പി നഡ്ഡയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിൽ യോഗം ചേർന്നു.
കേന്ദ്രസർക്കാർ തീരുമാനിക്കുന്ന സ്ഥലത്ത് പ്രതിഷേധിക്കണമെന്ന ആവശ്യം കർഷകർ തള്ളിയതിനെ തുടർന്നായിരുന്നു അടിയന്തര യോഗം. രണ്ടു മണിക്കൂറോളം യോഗം നീണ്ടു.
കർഷക സമരത്തിന് പുറമെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടറും തമ്മിലുള്ള വാഗ്വാദങ്ങളും ബി.ജെ.പി നേതാക്കൾ ചർച്ചചെയ്തു.
ഡിസംബർ മൂന്നിന് കർഷകരുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ അതിനുമുമ്പ് ചർച്ച നടത്തണമെങ്കിൽ സർക്കാറിെൻറ ആവശ്യം കർഷകർ അംഗീകരിക്കണമെന്നാണ് നിലപാട്. എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയാറാണെന്ന് അമിത് ഷാ അറിയിച്ചു. എന്നാൽ സർക്കാറിെൻറ ആവശ്യം കർഷകർ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.