ന്യൂഡൽഹി: പ്രതിപക്ഷം പതിവില്ലാത്ത വീറും ഐക്യവും കാട്ടിയപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ തിങ്കളാഴ്ച ഏറ്റുവാങ്ങിയത് കടുത്ത വിമർശനം. പ്രതിപക്ഷ വാദങ്ങളുടെ മുനയൊടിക്കാൻ അടിക്കടി എഴുന്നേറ്റുനിന്ന് പ്രസംഗം തടസ്സപ്പെടുത്തിയ ആഭ്യന്തര മന്ത്രിക്ക്, തെൻറ ഊഴമെത്തിയപ്പോൾ പ്രതിപക്ഷത്തിെൻറ തടസ്സപ്പെടുത്തലുകൾക്കിടയിൽ സ്വന്തം വാദമുഖം അവതരിപ്പിക്കാൻ പാടുപെടേണ്ടി വന്നു.
രണ്ടും ആറുമാസത്തിനിടയിൽ ആദ്യം. മന്ത്രി സ്മൃതി ഇറാനിയുമായി വാക്കേറ്റം നടത്തിയ ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കെതിരായ അച്ചടക്ക നടപടിയെ എതിർത്ത അധീർ രഞ്ജൻ ചൗധരിയുടെ പ്രസംഗം പലവട്ടം തടസ്സപ്പെടുത്തിയപ്പോൾ അമിത് ഷാക്ക് ആദ്യത്തെ പ്രഹരം നൽകിയത് ചൗധരി: ‘‘ഇത് രാജാവിെൻറ കൊട്ടാരമൊന്നുമല്ല, ഞങ്ങൾ പ്രതിപക്ഷത്തിെൻറ കൂടി കാര്യം പറയാനുള്ളതാണ് പാർലമെൻറ്’’ -അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിെൻറ അവതരണ ഘട്ടത്തിൽ കടുത്ത എതിർപ്പാണ് പ്രതിപക്ഷം ഉയർത്തിയത്. അവരെ അടക്കിയിരുത്താൻ റൂൾ ബുക്കും അരിശവും പുറത്തെടുത്ത് പണിപ്പെട്ട അമിത് ഷായെ തൃണമൂൽ കോൺഗ്രസിലെ സൗഗത റോയി നേരിട്ടു: ‘‘ആറു മാസം മാത്രം ലോക്സഭാ പരിചയമുള്ള ആഭ്യന്തര മന്ത്രിക്ക് റൂളും ചട്ടവുമൊന്നും വശമില്ലായിരിക്കും.’’ ബി.ജെ.പിക്കാർ ബഹളവുമായി എഴുന്നേറ്റപ്പോൾ സൗഗത വിട്ടില്ല: ‘‘ഇൗ സഭയിൽ സംസാരിച്ചാൽ നിങ്ങൾ അടിച്ചുകളയുമോ?’’ എന്ന് ചോദിച്ചു.
മറ്റൊരു വിഭജനത്തിലേക്കാണ് സർക്കാർ രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. മുസ്ലിംകൾ രാജ്യമില്ലാത്തവരായി മാറി. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് സർക്കാർ. ഭരണഘടനക്ക് എതിരാണ് ബിൽ. ദക്ഷിണാഫ്രിക്കയിലെ വിവേചനം നിറഞ്ഞ പൗരത്വ കാർഡ് കീറിയാണ് ഗാന്ധിജി മഹാത്മാവായത്. പൗരത്വ ബില്ലിെൻറ കാര്യത്തിൽ അതു തന്നെ ചെയ്യാതിരിക്കാൻ തനിക്കു മുന്നിൽ കാരണങ്ങളില്ല -ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.