ന്യൂഡൽഹി: പാർട്ടി നേതാക്കളുടെ ഗോദ്സേ അനുകൂലപരാമർശങ്ങൾ ബി.ജെ.പിയുടെ അഭിപ്രായമല്ലെന്ന് ദേശീയ അധ്യക്ഷൻ അമിത ് ഷാ. ഗോദ്സേയെ അനുകൂലിച്ചുള്ള നേതാക്കാൻമാരുടെ പ്രസ്താവന അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഇക്കാ ര്യത്തിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. പ്രസ്താവനകൾ പിൻവലിച്ച് നേതാക്കൻമാർ മാപ്പ് പറഞ്ഞിട്ടുണ്ട്. പ്രസ്താവനകൾ ബി.ജെ.പി അച്ചടക്കസമിതി പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രജ്ഞ സിങ് ഠാക്കൂർ, അനന്ത്കുമാർ ഹെഗ്ഡേ, നളീൻ കുമാർ കട്ടിൽ എന്നിവരുടെ പ്രസ്താവനകളാണ് പരിശോധിക്കുകയെന്നും അമിത് ഷാ അറിയിച്ചു. ഗോദ്സേ രാജ്യസ്നേഹിയാണെന്നായിരുന്നു പ്രജ്ഞസിങ് ഠാക്കൂറിൻെറ പ്രസ്താവന. പ്രജ്ഞ വിവാദ പരാമർശത്തിൽ മാപ്പ് പറയേണ്ടതില്ലെന്ന് അനന്ത് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് തുടർച്ചയായി ഗോദ്സേയേക്കാൾ ക്രൂരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു ബി.ജെ.പി എം.പി നളീൻകുമാറിൻെറ പ്രസ്താവന.
രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോദ്സേയാണെന്ന കമൽഹാസൻെറ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.