ന്യൂഡൽഹി: മുസഫർ നഗർ കലാപ ഇരകൾക്ക് അഞ്ച് വർഷമായിട്ടും നീതി ലഭിച്ചില്ലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇൻറർ നാഷനലിെൻറ റിപ്പോർട്ട്. 2013ൽ ഉത്തർപ്രദേശിലെ മുസഫർ നഗറിലും ഷംലിയിലും ഉണ്ടായ കലാപങ്ങളുടെ ഇരകൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത പുനരവധിവാസ പദ്ധതികൾ എങ്ങുമെത്തിയില്ലെന്നും അവർ നീതിക്കായി യാചിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. സ്വന്തം ഭവനങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർ ഇപ്പോഴും ഒറ്റപ്പെട്ട കോളനികളിൽ ഭീതിയോടെ കഴിയുകയാണ്. സുരക്ഷ നഷ്ടപ്പെട്ട കോളനികളിൽ സ്ത്രീകളും കുട്ടികളും കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നതായും ആംനസ്റ്റി വെളിപ്പെടുത്തി.
‘‘ഉത്തർപ്രദേശ് സർക്കാർ ഇരകളെ മറന്ന അവസ്ഥയാണ്. ഇത് തീർത്തും നിരാശയുണ്ടാക്കുന്നതും അസ്വീകാര്യവുമാണ്’’ -ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത്യ പ്രോഗ്രാം ഡയറക്ടർ അസ്മിത ബസു പറഞ്ഞു. ഇരകളെ പുനരധിവസിപ്പിക്കുകയും അവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല. കൂട്ടബലാത്സംഗത്തിന് ഇരയായ പല സ്ത്രീകളും ഭീതി കാരണം പരാതിപ്പെടാൻപോലും തയാറാകുന്നില്ല. എന്നാൽ, ഏഴ് ധീരരായ സ്ത്രീകൾ പരാതിപ്പെെട്ടങ്കിലും നീതി ലഭിച്ചിട്ടില്ല. ഇവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണെന്നും ബസു വ്യക്തമാക്കി.
‘‘എനിക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വർഷങ്ങളായിട്ടും ആരും കുടുംബത്തെ സഹായിക്കാൻ എത്തിയിട്ടില്ല. ഇപ്പോൾ ഞാൻ ഭർത്താവിെൻറയും കുടുംബത്തിെൻറയും സുരക്ഷയാണ് ശ്രദ്ധിക്കുന്നത്’’ -ഇരയായ സ്ത്രീ ആംനസ്റ്റിയോട് പറഞ്ഞു. കലാപത്തിെൻറ ഇരകൾ സാമൂഹിക സമ്മർദങ്ങൾക്കൊപ്പം രാഷ്്ട്രീയ സമ്മർദങ്ങളും നേരിടുകയാണെന്ന് മുസഫർനഗറിലെ സാമൂഹിക പ്രവർത്തക രഹാന അദീബ് പറഞ്ഞു. ബലാത്സംഗം ചെയ്തവർ ഇപ്പോഴും മാന്യന്മാരായി വിലസുകയാണ്. ഇരകളിൽ പലർക്കും പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുകയും ചിലർ സ്വീകരിക്കുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു.
2013ലെ കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടത്. അരലക്ഷം പേർ ഭവനരഹിതരായി. പലായനം ചെയ്ത കുടുംബങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും സാേങ്കതിക കാരണങ്ങൾ പറഞ്ഞ് നിഷേധിച്ചു. അഭയാർഥി കോളനികളിലുള്ളവരുടെ നില പരിതാപകരമാണ്. മതിയായ കുടിവെള്ളംപോലും ലഭിക്കുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി ഇവർക്ക് നീതി ഉറപ്പാക്കണമെന്ന് ഡയറക്ടർ അസ്മിത ബസു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.