അമൃത്സർ: അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന അമൃത്സറിലെ സോഹൻ, മോഹൻ സയാമീസ് ഇരട്ട സഹോദരങ്ങൾക്ക് വെവ്വേറെ വോട്ടർ ഐ.ഡികൾ കൈമാറി. രണ്ടുപേർക്കുമായി ഒറ്റ തിരിച്ചറിയൽ കാർഡ് മാത്രമാണ് ഉള്ളതെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു.
കഴിഞ്ഞ വർഷം 18 വയസ്സ് തികഞ്ഞ ഈ സഹോദരങ്ങൾക്ക് 12-ാമത് ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫിസർ ഡോ. എസ്. കരുണരാജുവാണ് ഐ.ഡി കൈമാറിയത്.
വോട്ടിങ്ങിനായി രണ്ട് പേർക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും, അതിലൂടെ ഇരുവർക്കും വെവ്വേറെ വോട്ടുചെയ്യാനും, അവരുടെ സ്വകാര്യത നിലനിർത്താനും കഴിയുമെന്നും ഡോ. രാജു പറഞ്ഞു.
സോഹനെയും മോഹനനെയും വെവ്വേറെ വോട്ടർമാരായി കണക്കാക്കി തെരഞ്ഞെടുപ്പ് കമീഷൻ ഇരുവർക്കും വ്യക്തിഗത വോട്ടിങ്ങിന് അവകാശം നൽകിയിരുന്നു. രാജ്യത്തെ മുഴുവൻ വോട്ടർമാരെയും തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തുക, വോട്ടെടുപ്പിന്‍റെ ഭാഗമാക്കുക എന്നതാണ് ഈ വർഷത്തെ ദേശീയ വോട്ടേഴ്‌സ് ദിനത്തിന്റെ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.