അലീഗഢ്: തീവ്രവാദ ഗ്രൂപ്പിൽ ചേർന്നുവെന്ന സംശയത്തെ തുടർന്ന് കശ്മീർ വിദ്യാർഥിയെ അലീഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് പുറത്താക്കി. ഗവേഷക വിദ്യാർഥിയായ മന്നൻ ബഷീർ വാനിയെയാണ് പുറത്താക്കിയത്. പൊലീസ് സൂപ്രണ്ടിെൻറ കത്തിെൻറ അടിസ്ഥാനത്തിൽ സർവകലാശാല അധികൃതർ ഇയാളുടെ മുറി സീൽചെയ്തു. എ.കെ 47 തോക്കുമായി നിൽക്കുന്ന ബഷീർ വാനിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.
കശ്മീരിലെ കുപ്വാരയിൽനിന്നുള്ള ബഷീർ വാനി ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് അവധിക്ക് നാട്ടിൽപോയത്. ഇതിനുശേഷമാണ് ചിത്രം പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.