വിരാട്​ കോഹ്​ലിയേയും അനുഷ്​കയെയും അഭിനന്ദിച്ച്​ അമുൽ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റർ വിരാട്​ ​കോ​ഹ്​ലിയേയും ബോളിവുഡ്​ താരം അനുഷ്​ക ശർമ്മയെയും അഭിനന്ദിച്ച്​ ഡയറി ബ്രാൻഡായ അമുൽ. കോഹ്​ലിയും അനുഷ്​കയും കുഞ്ഞിന്​ സമീപം ഇരിക്കുന്നതിന്‍റെ കാരിക്കേച്ചർ പങ്കുവെച്ചാണ്​ അഭിനന്ദനം.

ജനുവരി 11നാണ്​ കോഹ്​ലിക്കും അനുഷ്​കക്കും പെൺകുഞ്ഞ്​ പിറന്നത്​. അനുഷ്​കക്കും വിരാടിനും പെൺകുഞ്ഞ്​ പിറന്നു എന്ന അടിക്കുറിപ്പോടെയാണ്​ പോസ്റ്റ്​.

മുംബൈയിലെ ബീച്ച്​ കാൻഡി ആശുപത്രിയിലാണ്​ അനുഷ്​കയും കുഞ്ഞും. പെൺകുഞ്ഞ്​ പിറന്ന വിവരം വിരാട്​ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിരാട്​ കുറിച്ചിരുന്നു.

2017ലായിരുന്നു ഇരുവരുടെയും വിവാഹം. 2020 ആഗസ്റ്റിൽ അനുഷ്​ക ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചിരുന്നു. 

Tags:    
News Summary - Amul congratulates Virat Kohli and Anushka Sharma as couple welcomes baby girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.