അനധികൃത ഖനനം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ ട്രക്ക് ഇടിച്ച് കൊല്ലാൻ ശ്രമം

ഛണ്ഡിഗഡ്: ഹരിയാനയിൽ അനധികൃത ഖനന സ്ഥലം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരേയും പൊലീസുകാരനെയും ട്രക്ക് ഇടിച്ച് കൊല്ലാൻ ശ്രമം. കർണാലിൽ അനധികൃത ഖനനം നടക്കുന്നതായി പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സംഘം സ്ഥലത്ത് പരിശോധനക്കെത്തിയത്.

ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർക്കിടയിലേക്ക് ഡ്രൈവർ ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഹരിയാന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ഖനന വകുപ്പും പൊലീസും സ്ഥലം പരിശോധിച്ച് നടപടി സ്വീകരിച്ചുവരികയാണെന്ന് കർണാൽ പൊലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാലിൽ വ്യാപകമായി അനധികൃത ഖനനം നടക്കുന്നുണ്ട്. ഡ്രൈവർക്കെതിരെ അന്വഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - An attempt was made to kill officials who had come to check illegal mining by hitting a truck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.