അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത

ന്യൂഡൽഹി: അറബിക്കടലിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രതയുള്ള ഭൂചലനം. ലക്ഷദ്വീപിനോട് അടുത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.

വൈകിട്ട് 8.56നായിരുന്നു ഭൂചലനമെന്ന് നാഷണൽ സീസ്മോളജി സെന്‍റർ അറിയിച്ചു.

മാലിദ്വീപിന് 216 കിലോമീറ്റർ അകലെയും ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 8.26ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. മാലിദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 4.5 തീവ്രതയുള്ളതിനാൽ സുനാമി സാധ്യതയില്ലെന്ന് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - An earthquake of magnitude 4.5 on the Richter Scale hit the Arabian Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.