മെഹുൽ ചോക്​സിയെ നാട്ടിലെത്തിക്കാൻ എട്ടംഗ സംഘം കരീബിയൻ ദ്വീപിൽ വിമാനമിറങ്ങി

ബാങ്ക്​ വായ്​പയെടുത്തുമുങ്ങിയതിന്​ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ തേടുന്ന മെഹുൽ ചോക്​സിയെ നാട്ടിലെത്തിക്കാൻ എട്ടംഗ സംഘം കരീബിയൻ ദ്വീപ്​ രാജ്യമായ ഡൊമിനികയിൽ എത്തി. സി.ബി.​െഎ അടക്കമുള്ള വിവിധ ഏജൻസികളിൽ നിന്നുള്ളവരാണ്​ എട്ടംഗ സംഘത്തിലുള്ളതെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

2018 മുതൽ മെഹുൽ ചോക്​സി ആൻറിഗ്വ ദ്വീപിലാണ്​ കഴിയുന്നത്​. അദ്ദേഹം അവിടത്തെ പൗരത്വം നേടിയിട്ടുണ്ടെന്നും ഇന്ത്യയിൽ ഇപ്പോൾ പൗരത്വമില്ലെന്നുമാണ്​ അദ്ദേഹത്തി​െൻറ അഭിഭാഷകർ പറയുന്നത്​. ആൻറിഗ്വ ദ്വീപിൽ നിന്ന്​ ക്യൂബയിലേക്ക്​ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ്​ മെഹുൽ ചോക്​സി പിടിയിലാകുന്നത്​. ഇപ്പോൾ അവിടെ ജയിലിൽ കഴിയുന്ന മെഹുൽ ചോക്​സിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലെത്തിക്കാനാണ്​ അന്വേഷണ ഏജൻസികളിൽ നിന്നുള്ള പ്രതിനിധി സംഘം ഡൊമിനികയിൽ എത്തിയിരിക്കുന്നത്​. കോടതി നടപടികളിൽ ഡൊമിനികൻ പബ്ലിക്​ പ്രോസിക്യൂട്ടറെ ഇൗ സംഘം സഹായിക്കും.

ഖത്തറിൽ നിന്ന്​ പ്രത്യേക ജെറ്റ്​ വിമാനത്തിലാണ്​ മേയ്​ 28 ന്​ അന്വേഷണ സംഘം ഡൊമിനികയിൽ എത്തിയത്​. ഇതേ വിമാനത്തിൽ മെഹുൽ ചോക്​സിയെ ഇന്ത്യയിൽ എത്തിക്കാനാണ്​ നീക്കം. ഡൽഹിയിൽ എത്തിയ ഉടനെ ചോക്​സിയെ അറസ്​റ്റ്​ ചെയ്​തേക്കും. ബാങ്കിങ്​ തട്ടിപ്പുകൾ അന്വേഷിക്കുന്ന സി.ബി.​െഎ സംഘത്തെ നയിക്കുന്ന ഷാരദ റൗത്താണ്​ ഡൊമിനികയിൽ എത്തിയ സംഘത്തിലെ പ്രധാനി.

മെഹുൽ ചോക്​സിയും ബന്ധു നീരവ്​ മോദിയും പഞ്ചാബ്​ നാഷനൽ ബാങ്കിൽ നിന്ന്​ വ്യാജ രേഖകളുണ്ടാക്കി 13500 കോടി തട്ടിയെന്നാണ്​ കേസ്​. ഇരുവർക്കും പ്രധാനമന്ത്രി മോദിയുമായും കേന്ദ്രസർക്കാറുമായും ഉള്ള അടുത്ത ബന്ധമാണ്​ തട്ടിപ്പിന്​ ഉപയോഗിച്ചതെന്ന ആക്ഷേപം ശക്​തമായിരുന്നു.

Tags:    
News Summary - An eight-member team from India is in Dominica to bring back Mehul Choksi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.