ബംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിൽ വീടിന് തീയിട്ട് നാലു കുട്ടികൾ ഉൾെപ്പടെ ഏഴു പേരെ കൊലപ്പെടുത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് തീയിട്ടശേഷം സ്ഥലത്തുനിന്നു പോയ എസ്റ്റേറ്റ് തൊഴിലാളിയായ കുടക് പൊന്നംപേട്ട് മുഗതഗേരി സ്വദേശി യെരവര ഭോജയെയാണ് (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന അന്നുതന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ചൊവ്വാഴ്ചയാണ് ഭോജയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ച വീരാജ്പേട്ടിലെ പൊന്നംപേട്ട് മുഗതഗേരിയിലെ സ്വകാര്യ എസ്റ്റേറ്റിലെ പാടികളിലൊന്നിനാണ് ഭോജ തീയിട്ടത്. മദ്യലഹരിയിൽ നിരന്തരമായി ഇയാൾ ഭാര്യ ബേബിയെ മർദിച്ചിരുന്നു. ഇതേതുടർന്ന് സമീപത്ത് പാടിയിൽ താമസിക്കുന്ന സഹോദരൻ മഞ്ജുവിെൻറ വീട്ടിലേക്ക് ഒരാഴ്ച മുമ്പാണ് ബേബി താമസം മാറ്റിയത്.
മഞ്ജുവിെൻറ വീട്ടിൽ ബേബിയും മറ്റു കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഭോജ പെട്രോളൊഴിച്ചശേഷം വീടിന് തീയിട്ടത്. ഭോജയുടെ ഭാര്യ ബേബി (40), ഭോജയുടെ ബന്ധു സീത (45), മറ്റൊരു ബന്ധുവിെൻറ മകളായ പ്രാർഥന (ആറ്), മഞ്ജുവിെൻറ മക്കളായ പ്രകാശ് (ആറ്), വിശ്വാസ് (ഏഴ്), തോലയുടെ മകനായ വിശ്വ (ആറ്) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭോജയുടെ ബന്ധുവിെൻറ ഭാര്യയായ ഭാഗ്യയും പിന്നീട് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.