'അഭിമാനം പണയംവെക്കാനില്ല'; സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ച് ആനന്ദ് ശർമ

ന്യൂഡൽഹി: കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചു. ഇതുസംബന്ധിച്ച കത്ത് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകി.

പ്രധാന തെരഞ്ഞെടുപ്പ് യോഗങ്ങളിലേക്കൊന്നും തന്നെ ക്ഷണിച്ചില്ലെന്നും അഭിമാനം പണയം വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. എന്നാൽ, ഹിമാചലിൽ പാർട്ടി സ്ഥാനാർഥികളുടെ പ്രചരണത്തിന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകം സ്ഥാനം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനന്ദ് ശർമയുടെയും രാജി. നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ മുൻമന്ത്രി നരേഷ് റാവൽ, മൂന്നു വട്ടം രാജ്യസഭയിൽ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത രാജു പർമാർ എന്നിവർ ബി.ജെ.പിയിൽ ചേരുകയും ചെയ്തിരുന്നു.

Tags:    
News Summary - Anand Sharma quits as chairman of Steering Committee of Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.