വൈദ്യുതിലൈൻ പൊട്ടിവീണ് ഓട്ടോക്ക് തീപിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രയിൽ ഓട്ടോക്ക് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. ശ്രീ സത്യ സായി ജില്ലയിൽ കർഷക തൊഴിലാളികളുമായി പോയ ഓട്ടോക്ക് മുകളിലേക്കാണ് ഹൈ-ടെൻഷൻ ലൈൻ പൊട്ടിവീണത്.

ചില്ലാകോണ്ടപള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്നുവെന്ന് പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പക്ഷേ അപ്പോഴേക്കും ഓട്ടോ പൂർണമായും കത്തിനശിച്ചിരുന്നു.

അതേസമയം, അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ പൊലീസിന് കഴിഞ്ഞു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് തൊട്ടുമുമ്പ് ഓട്ടോയിൽ നിന്നും ചാടിയ ഡ്രൈവർ ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Tags:    
News Summary - Andhra Pradesh: Five charred to death after auto catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.