അമരാവതി: ആന്ധ്രപ്രദേശിലെ ഓരോ ജില്ലയിലും ഒരു ഹിന്ദുക്ഷേത്രം വീതം ഉറപ്പുവരുത്താൻ തീരുമാനം. മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശമനുസരിച്ചാണ് തീരുമാനം. ഹിന്ദുവിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങൾ നിർമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി സി.എം. കൊട്ടു സത്യനാരായണ പറഞ്ഞു.
ക്ഷേത്രങ്ങളുടെ നിർമാണത്തിന് തിരുമല തിരുപ്പതി ദേവസ്ഥനം ശ്രീ വാണി ട്രസ്റ്റ് 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. നിലവിൽ 1330 ക്ഷേത്രങ്ങളുടെ നിർമാണം ഉടൻ തുടങ്ങും. ഇതിനൊപ്പം1465ക്ഷേത്രങ്ങൾ കൂടി നിർമിക്കാൻ അനുമതിയായിട്ടുണ്ട്.
അതോടൊപ്പം ചില എം.എൽ.എമാരുടെ അഭ്യർഥന പ്രകാരം 200 എണ്ണം കൂടി നിർമിക്കാനും തീരുമാനമുണ്ട്. അവശേഷിക്കുന്ന ക്ഷേത്രങ്ങൾ സന്നദ്ധസംഘടനകളുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കുമെന്നും സത്യനാരായണ പറഞ്ഞു. അതോടൊപ്പം ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണിയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.