അനന്ത്പുർ: ആന്ധ്രയിൽ മഴക്കെടുതിയിൽ മരണം 25 ആയി. അനന്ത്പുർ ജില്ലയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കെട്ടിടം തകർന്ന് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. റായലസീമ മേഖലയിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ പത്തുപേരെ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച മുതൽ ആന്ധ്രയിൽ കനത്ത മഴയാണ്. ഇതുമൂലം ദക്ഷിണമേഖലയിലെ അഞ്ചു ജില്ലകളിൽ പ്രളയം ദുരിതം വിതച്ചു. കടപ്പ ജില്ലയിലെ രാജംപേട്ടിൽ ആന്ധ്ര റോഡ് ട്രാൻസ്പോർട്ട് കോർപറേഷെൻറ ബസ് പ്രളയത്തിൽ ഒലിച്ചുപോയി 12 പേർ മുങ്ങി മരിച്ചതായി പൊലീസ് പറഞ്ഞു. 18 പേരെ രക്ഷപ്പെടുത്തി. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചവരിൽ പെടും.
സംഭവത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അനന്ത്പുരിൽ കുത്തൊഴുക്കുള്ള തോട്ടിൽ കുടുങ്ങിയ പത്തുപേരെ ഹെലികോപ്ടർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. തിരുപ്പതി മേഖലയിലും മഴ നാശം വിതച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.