പാടത്ത് പണി കഴിഞ്ഞെത്തിയപ്പോള്‍ ഭക്ഷണം റെഡിയായില്ല; അമ്മയെയും സഹോദരിയെയും കൊന്ന് യുവാവ്

അഹമ്മദാബാദ്: കൃഷിപ്പണി കഴിഞ്ഞ് വിശന്ന് വീട്ടിലെത്തിയപ്പോള്‍ കഴിക്കാന്‍ ഭക്ഷണമില്ലാത്തതിന് യുവാവ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ദേവ്ഷി ഭാട്ടിയ എന്ന 40കാരനാണ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. മോര്‍ബി താലൂക്കിലെ സികിയാരി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാത്രി ആര് ഭക്ഷണം ഉണ്ടാക്കുമെന്നതിനെച്ചൊല്ലി ഉച്ച മുതല്‍ അമ്മ കസ്തൂര്‍ ഭാട്ടിയയും (65), മകള്‍ സംഗീത ഭാട്ടിയയും (35) തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. താന്‍ പണി കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ ഭക്ഷണം വേണമെന്ന് ഇരുവരോടും പറഞ്ഞാണ് യുവാവ് കൃഷി സ്ഥലത്തേക്ക് പോയിരുന്നതത്രെ.

രാത്രി വിശന്ന് പൊരിഞ്ഞ് വീട്ടിലെത്തിയപ്പോഴും അമ്മയും സഹോദരിയും തര്‍ക്കത്തിലായിരുന്നു. വീട്ടില്‍ ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് മനസ്സിലായ ദേവിഷി പ്രകോപിതനായി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ തന്നെ വിവരം പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു -മോര്‍ബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറയുന്നു. ദേവ്ഷി അവിവാഹിതനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.