നീറ്റ് പരീക്ഷയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്. ചെന്നൈ ബി.ജെ.പി ഓഫീസിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയാണ് വിനോദ് എന്നയാള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ഇയാളെ പിന്നീട് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.
നീറ്റ് പരീക്ഷയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. പ്രതിവര്‍ഷം ശരാശരി 20 വിദ്യാര്‍ഥികള്‍ ഇക്കാരണത്താല്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. പ്ലസ്ടുവരെ ഉന്നത മാര്‍ക്ക് നേടി വിജയിച്ച ടോപ്പര്‍മാര്‍ പോലും നീറ്റില്‍ പരാജയപ്പെടുന്നത് തമിഴ്‌നാട്ടില്‍ പതിവായതോടെ പരീക്ഷ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കഴിഞ്ഞ ആഴ്ച ഇത് തിരിച്ചയച്ചിരുന്നു.
പരീക്ഷ ഒഴിവാക്കുന്നതിനായി ചൊവ്വാഴ്ച തമിഴ്നാട് സര്‍ക്കാര്‍ രണ്ടാം തവണയും നീറ്റ് ഒഴിവാക്കല്‍ ബില്‍ ഏകകണ്ഠമായി പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചു. എന്നാല്‍ വോട്ടെടുപ്പിന് മുന്നോടിയായി നീറ്റ് പരീക്ഷയെ അനൂകൂലിക്കുന്നതായി പ്രഖ്യാപിച്ച് ബി.ജെ.പി നിയമസഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. നീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.