ന്യൂഡൽഹി: അംബാനിയെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവ് തിരുത്തി കൃത്രിമം കാണിച്ചതിന് സർവിസിൽനിന്ന് പുറത്താക്കപ്പെട്ട കോർട്ട് മാസ്റ്റർമാരുടെ രക്ഷകനായി മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. അതിഗുരുതരമായ കുറ്റം ചെയ്തതിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് വിധേയമാകാനിരുന്ന കോർട്ട് മാസ്റ്റർമാരായ മാനവ് ശർമയെയും തപൻ കുമാർ ചക്രവർത്തിയെയുമാണ് ചീഫ് ജസ്റ്റിസ് പദവിയിൽനിന്നിറങ്ങും മുമ്പ് ബോബ്ഡെ രക്ഷിച്ചത്.
പുറത്താക്കപ്പെട്ട മാനവ് ശർമയെ അഞ്ചു കൊല്ലത്തേക്ക് പ്രമോഷൻ നൽകില്ല എന്ന വ്യവസ്ഥയോടെ ഒരു റാങ്ക് തരംതാഴ്ത്തി തന്നിഷ്ടപ്രകാരം ബോബ്ഡെ സുപ്രീംകോടതിയിൽ തിരിച്ചെടുത്തു.
അതേസമയം, തപൻ കുമാർ ചക്രവർത്തിയെ പുറത്താക്കിയ ഉത്തരവ് നിർബന്ധിത വിരമിക്കൽ എന്നാക്കി തിരുത്തുകയും ചെയ്തു. ഇൗ തിരുത്തലോടെ പെൻഷനും ഗ്രാറ്റ്വിറ്റിയും അടക്കം വിരമിച്ചയാൾക്കുള്ള മുഴുവൻ ആനുകൂല്യത്തിനും ചക്രവർത്തി അർഹനായി. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായിരിക്കുേമ്പാഴാണ് ഇരുവർക്കുമെതിരെ നടപടി എടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.