ബി.ജെ.പിയിൽ ചേർന്നത് രാജ്യത്തെ സ്നേഹിക്കുന്നതിനാൽ, അച്ഛനും അമ്മയും പഠിപ്പിച്ചത് നല്ല പൗരനായി ജീവിക്കാൻ -അനിൽ ആന്റണി

ന്യൂഡൽഹി: രാജ്യത്തെ സ്നേഹിക്കുന്നതിനാലാണ് താൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി. ബി.ജെ.പിയിൽ ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനില്‍.

അച്ഛനും അമ്മയും ചെറുപ്പം മുതൽ പഠിപ്പിച്ചത് മനസ്സാക്ഷിക്കനുസരിച്ച് പ്രവൃത്തിക്കാനും സ്വന്തം വിശ്വാസത്തിൽ മുന്നോട്ടുപോകാനും അതിലെല്ലാമുപരി നല്ല ഇന്ത്യൻ പൗരനായി ജീവിക്കാനുമാണ് -അനിൽ പറഞ്ഞു. ബി.ജെ.പിയിൽ ചേരുന്നത് എ.കെ ആന്‍റണിയുമായി ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, ഇത് വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു മറുപടി.

കോൺഗ്രസ് പാർട്ടിയെ വഞ്ചിച്ചിട്ടില്ല. ഇന്ന് നേതൃത്വത്തിലിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത് പാർട്ടിക്ക് വേണ്ടിയല്ല, അതിലുമുപരി രാജ്യത്തെ സ്നേഹിക്കുന്നത് കാരണമാണ്.

കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്റെ ലക്ഷ്യം രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും അനിൽ ആന്റണി ​കുറ്റപ്പെടുത്തി.

ബി.ജെ.പി ആസ്ഥാനത്ത് പിയൂഷ് ഗോയൽ ഷാൾ അണിയിച്ച് പാർട്ടി അംഗത്വം നൽകിയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ മകൻ അനിൽ ആന്‍റണിയെ വരവേറ്റത്. ബി.​ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി ന​രേ​ന്ദ്ര മോദിക്കൊപ്പം നിന്ന് പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയായിരുന്നു.

Tags:    
News Summary - anil anotony comment about the decision of bjp joining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.