ഗുർമെഹർ കൗറിനെ പിന്തുണക്കുന്നവർ പാക്​ അനുകൂലികളെന്ന്​ മന്ത്രി

ന്യൂഡല്‍ഹി: എ.ബി.വി.പിക്കെതിരെ കാമ്പയിന് ആഹ്വാനം ചെയ്ത ഗുര്‍മെഹര്‍ കൗറിനെ പിന്തുണക്കുന്നവര്‍ പാകിസ്താനെ അനുകൂലിക്കുന്നവരാണെന്ന് ഹരിയാന മന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍വിജ്. ഇത്തരക്കാരെ ഇന്ത്യയില്‍നിന്നും അടിച്ചുപുറത്താക്കുമെന്നും അനില്‍വിജ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അനില്‍വിജിന്‍െറ പ്രതികരണം.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കൗറിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഗുര്‍മെഹര്‍ കൗര്‍ രക്തസാക്ഷിയുടെ മകളാണെന്നും അതിനാല്‍ വസ്തുതകളെ മാനിക്കാന്‍ നമ്മള്‍ തയാറാവണമെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം.  ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ നോക്കുന്നവര്‍  തീവ്രവാദികളാല്‍ കൊല്ലപ്പെട്ട അവളുടെ അച്ഛനെക്കുറിച്ച് എന്തു പറയുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ തന്നെ ഗുസ്തിതാരങ്ങളായ ബബിത പൊഗാട്ടും യോഗേശ്വര്‍ ദത്തും കൗറിനെതിരെ രംഗത്തത്തെിയിരുന്നു. കൗറിന്‍െറ വാദത്തെ അംഗീകരിക്കുന്നില്ല എന്നും ഇത് രാജ്യത്തോടും ജവാന്മാരോടുമുള്ള വെല്ലുവിളിയാണെന്നും ബബിത പറഞ്ഞിരുന്നു.

അതേസമയം, തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു എന്ന് വ്യക്തമാക്കിക്കൊണ്ട് എ.ബി.വി.പിക്കെതിരായ തുടര്‍ കാമ്പയിനില്‍നിന്നും കൗര്‍ പിന്‍വാങ്ങി. ഇന്‍റര്‍നെറ്റില്‍ അപമാനിച്ചവര്‍ക്കെതിരെ കൗര്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.   

 

Tags:    
News Summary - anil vij against Gurmehar kaur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.