'മുതിർന്ന നേതാവാണ്, മുഖ്യമന്ത്രി പദം വേണം'; ആവശ്യവുമായി അനില്‍ വിജ്: ബി.ജെ.പിയിൽ തർക്കം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹരിയാന ബി.ജെ.പിയിൽ തർക്കം. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തിയതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ നേതൃത്വം അനില്‍ വിജിന്റെ ആവശ്യം തള്ളി.

ഹരിയാനയിലേയും സ്വന്തം മണ്ഡലത്തിലേയും ജനങ്ങൾ തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹിക്കുന്നുണ്ട്. ഇനിയും അവകാശവാദം ഉന്നയിക്കുമെന്നും അനില്‍ വിജ് പറഞ്ഞു.

എന്നാല്‍ ഹരിയാന ബി.ജെ.പിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ അനില്‍ വിജിന്റെ അവകാശവാദങ്ങളെ തള്ളി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിറ്റിങ് മുഖ്യമന്ത്രി നയാബ് സിങ് സൈനി പാര്‍ട്ടിയുടെ മുഖമായി തുടരുമെന്ന് പ്രധാന്‍ പറഞ്ഞു.

Tags:    
News Summary - Anil Vij bids for Haryana Chief Minister's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.