സീനിയറാണ്, ജയിച്ചാൽ മുഖ്യമന്ത്രിയാകണം -ആഗ്രഹം വ്യക്തമാക്കി ഹരിയാന ബി.ജെ.പി നേതാവ് അനിൽ വിജ്

അംബാല: ഹരിയാനയിൽ ജയിച്ചാൽ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ച് മുൻ ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അനിൽ വിജ്. തനിക്ക് സീനിയോറിറ്റിയും വ്യാപക ജനപിന്തുണയും ചൂണ്ടിക്കാട്ടിയാണ് അനിൽ വിജിന്‍റെ അവകാശവാദം.

ഇതോടെ സംസ്ഥാന ബി.ജെ.പി കുരുക്കിലായിരിക്കുകയാണ്. നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയായി നിയമിക്കാനായിരുന്നു ബി.ജെ.പി തീരുമാനം. ഇതിനിടയിലാണ് 71കാരനായ അനൽ വിജിന്‍റെ കസേര മോഹം പുറത്തുന്നത്.

ഹരിയാനയുടെ നാനാഭാഗത്തുനിന്നും ആളുകൾ എന്‍റെ അടുക്കൽ വരുന്നുണ്ട്. എവിടെ പോയാലും അവർ ചോദിക്കുന്നത്, താങ്കളാണല്ലോ ഏറ്റവും മുതിർന്ന നേതാവ് പിന്നെ എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂടാ എന്നാണ് -വിജ് മാധ്യമങ്ങളോട് പറഞ്ഞു.
പൊതുജനങ്ങളുടെ ആവശ്യവും സീനിയോറിറ്റിയും അടിസ്ഥാനമാക്കി മുഖ്യമന്ത്രിയാകാനുള്ള എന്‍റെ അവകാശവാദം ഞാൻ അവതരിപ്പിക്കും. എന്നെ മുഖ്യമന്ത്രി ആക്കണോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. എന്നെ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ ഹരിയാനയുടെ വിധിയും മുഖവും ഞാൻ മാറ്റും -അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Anil Vij stakes claim to CM post if BJP wins in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.