ന്യൂഡൽഹി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധം പിൻവലിച്ചതിനെതിരെ മൃഗ സംരക്ഷണ ബോർഡ് സുപ്രീംകോടതിയിലേക്ക്. ഹരജി പരിഗണിച്ച കോടതി 2016ലെ കേന്ദ്രത്തിെൻറ വിജ്ഞാപനത്തിൽ വിധി പറയുന്നതിനോടൊപ്പം ഇൗ ഹരജിയിലും ജനുവരി 30ന് വിധിപറയും. തമിഴ്നാടിന് മാത്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന നിയമം പാസാക്കിയെടുത്തതാണ് 2016ലെ കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കാന്‍ കാരണമായത്.
ജെല്ലിക്കെട്ടിനായി നടന്ന സമരത്തെ തുടർന്ന് തമിഴ്നാട്ടിൽ വ്യാപക സംഘർഷമാണ് അരങ്ങേറിയത്. സംഭവത്തിൽ 943 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അറസ്റ്റിലായവരില്‍ 105 പേര്‍ പെണ്‍കുട്ടികളാണ്. ഇവരില്‍ എഴുനൂറ്റമ്പതോളം പേരെ വിട്ടയച്ചു. മൊത്തം ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.