ന്യൂഡല്‍ഹി: ഡൽഹി ബി.ജെ.പി സർക്കാറിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി രേഖ ഗുപ്ത അവതരിപ്പിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 31.5 ശതമാനം വര്‍ധന വരുത്തി ലക്ഷം കോടി രൂപയുടെ ബജറ്റാണ് ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ചത്.
അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് 28,000 കോടി രൂപ വകയിരുത്തി. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാലം കഴിഞ്ഞെന്നും പാതകള്‍, അഴുക്കുചാല്‍ സംവിധാനങ്ങള്‍, ജലവിതരണം എന്നിവക്കായി പണം വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
യാത്രാസൗകര്യം മെച്ചപ്പെടുത്താൻ 1,000 കോടി, യമുന ശുദ്ധീകരണം 500 കോടി, ശുദ്ധജല വിതരണത്തിന് 9,000 കോടി, ക്ഷേമ പദ്ധതികൾക്ക് 5,100 കോടി, മലിനീകരണ നിയന്ത്രണത്തിന് 300 കോടി, ആരോഗ്യ മേഖലക്ക് 6,874 കോടി എന്നിങ്ങനെ അനുവദിച്ചു. പത്താം ക്ലാസ് പാസാകുന്ന 1,200 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള് നൽകാന് 750 കോടി വകയിരുത്തി. സര്‍ക്കാര്‍ പുതിയ വ്യവസായ നയം കൊണ്ടുവരുമെന്നും ഡല്‍ഹിയെ നിക്ഷേപ സൗഹൃദ കേന്ദ്രമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.