ബംഗളൂരു: ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും തന്‍റെ മതവും രാഷ്ട്രീയവും സ്പോർട്സ് ആ ണെന്നും ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ്. കുടുംബ സുഹൃത്തായ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കാണാനാണ് ബി.ജെ.പി പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.
ബി.ജെ.പിയിൽ ചേർന്നിട്ടില്ല. സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. വാർത്ത കണ്ടപ്പോൾ അമ്പരന്നു പോയി. അബദ്ധം സംഭവിച്ച വിവരം കേന്ദ്രമന്ത്രി വി. മുരളീധരൻ തന്നോട് പറഞ്ഞതായും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളൂരുവിലെ ജയനഗറിൽ നടന്ന അംഗത്വ കാമ്പയിനിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരനെ കാണാനെത്തിയ അഞ്ജു ബോബി ജോർജ് ബി.ജെ.പി പതാക പിടിച്ചു നിൽക്കുന്ന ചിത്രം പുറത്തുവന്നതാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചത്. ഈ വാർത്ത എ.എൻ.ഐ ട്വീറ്റ് ചെയ്തതോടെ അഞ്ജു ബി.ജെ.പിയിൽ ചേർന്നതായി വാർത്ത പരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.