ചെന്നൈ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യം തുടരുമെന്ന് അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി. ഇരു കക്ഷികളും തമ്മിൽ പറയത്തക്ക ഭിന്നതകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുനൽവേലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതാത് രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായാണ് സഖ്യങ്ങൾ രൂപപ്പെടുന്നത്. ഈറോഡ് ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും യോജിച്ചാണ് പ്രവർത്തിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിലെ അണ്ണാ ഡി.എം.കെ വിജയം ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും എടപ്പാടി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.