അണ്ണാ ഹസാരെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84കാരനായ ഹസാരെയെ പുനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ്​ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

നെഞ്ചുവേദനയെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹസാരെയെ ആൻജിയോഗ്രാഫിക്ക് വിധേയനാക്കി. ഹൃദയത്തിലെ കൊറോണറി ആർട്ടറിയിൽ അനുഭവപ്പെട്ട ചെറിയ ബ്ലോക്ക്​ നീക്കം ചെയ്തശേഷം നിലതൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു.

"ആൻജിയോഗ്രാമിൽ അദ്ദേഹത്തിന്‍റെ കൊറോണറി ആർട്ടറിയിൽ ചെറിയ ബ്ലോക്ക്​ കണ്ടെത്തി. ചികിത്സ വിജയകരമായി പൂർത്തിയാക്കി. മികച്ച പരിചരണം ഉറപ്പുവരുത്തിയിട്ടുണ്ട്​. ആ​േരാഗ്യ നില തൃപ്​തികരമാണ്​. 2-3 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​'' -റൂബി ഹാൾ ക്ലിനിക് മാനേജിംഗ് ട്രസ്റ്റിയും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. ​​ഗ്രാന്‍റ്​ പറഞ്ഞു.

Tags:    
News Summary - Anna Hazare admitted in Pune hospital following chest pain; hospital says he's stable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.