മുംബൈ: ലോക്പാൽ, ലോകായുക്ത നടപ്പാക്കാനും കാർഷിക രംഗത്ത് സ്വാമിനാഥൻ കമ്മിറ്റി ശി പാർശ നടപ്പാക്കാനും ആവശ്യപ്പെട്ട് അഴിമതിവിരുദ്ധ പോരാളി അണ്ണാ ഹസാരെ നടത്തിവന്ന ന ിരാഹാര സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാ വിസ്, കേന്ദ്ര കൃഷിമന്ത്രി രാധമോഹൻ സിങ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ എന്നിവരും അണ്ണാ ഹസാരെയും സംഘവും നടത്തിയ ചർച്ചക്ക് ഒടുവിൽ വൈകീട്ടോടെയാണ് ഹസാരെ സമരം അവസാനിപ്പിച്ചത്.
ലോകായുക്തയെ അടുത്ത ബുധനാഴ്ചക്കകം സമിതി കണ്ടെത്തുമെന്ന പ്രധാനമന്ത്രി കാര്യാലയത്തിെൻറയും ലോകായുക്ത ഭേദഗതിയോടെ നടപ്പാക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ഉറപ്പുകൾ ഹസാരെ അംഗീകരിച്ചു. ലോകായുക്ത നിയമഭേദഗതി കരട് തയാറാക്കാൻ ഹസാരെയുടെ പ്രതിനിധികൾ ഉൾപ്പെടെ സംയുക്ത സമിതിക്ക് രൂപംനൽകും. അടുത്ത ഭരണത്തിലാണ് ലോകായുക്ത നടപ്പാക്കുകയെന്നാണ് ഉറപ്പുനൽകിയത്.
കാർഷിക വിളകൾക്ക് വില നിർണയിക്കുന്ന കൃഷി മൂല്യ ആയോഗിനെ സ്വതന്ത്രമാക്കുമെന്നും കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ സ്വാമിനാഥനും ഹസാരെ അനുയായി സോംപാലും ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. സർക്കാർ വാഗ്ദാനങ്ങളിൽ സംതൃപ്തനാണെന്നു പറഞ്ഞ ഹസാരെ ഉപവാസം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ജനുവരി 30നാണ് ഹസാരെ ഉപവാസം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.