ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റപ്പുലി കൂടി ചത്തു; മൂന്ന് മാസത്തിനിടെ മൂന്നാമത്

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നുകൂടി ചത്തു. ദക്ഷ എന്ന് പേരിട്ടിരുന്ന ചീറ്റയാണ് ചത്തത്. മറ്റ് ചീറ്റപ്പുലികളുമായി ഏറ്റുമുട്ടി പരിക്കേറ്റാണ് ചത്തതെന്ന് അധികൃതർ പറയുന്നു. നേരത്തെ, ഇവിടെ രണ്ട് ചീറ്റകൾ ചത്തിരുന്നു.

ദക്ഷിണാ​ഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നുമായി 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചിരുന്നത്. കുനോ ദേശീയോദ്യാനത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയാണ് ചീറ്റകളെ തുറന്നുവിട്ടത്. അഞ്ച് വയസ്സുള്ള ‘സാഷ’ എന്ന ചീറ്റ മാർച്ച് 27ന് രോഗം ബാധിച്ച് ചത്തിരുന്നു. ‘ഉദയ്’ എന്ന ആൺ ചീറ്റ ഏപ്രിലിലും ചത്തു. അതിനിടെ, സിയായ എന്ന ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12ഉം ഫെബ്രുവരിയിൽ നമീബിയയിൽ നിന്ന് എട്ടും ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു. ചീറ്റകളെ ആദ്യം നിയന്ത്രിത സാഹചര്യങ്ങളിൽ വളർത്തി പിന്നീട് വനത്തിലേക്ക് സ്വതന്ത്രമായി വിടാനാണ് തീരുമാനം. 

Tags:    
News Summary - Another cheetah dies at Kuno National Park, third death in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.