മുംബൈ: വസ്ത്രത്തിെൻറ മറവില്ലാതെ സ്വകാര്യാവയവങ്ങളിൽ നേരിട്ട് സ്പർശിച്ചാലല്ലാതെ പോക്സോ നിയമം ചുമത്താനാകില്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈകോടതി ജഡ്ജിയുടെ മറ്റൊരു സമാന വിധികൂടി പുറത്ത്.
വീട്ടിൽ അതിക്രമിച്ച് കടന്ന് അഞ്ച് വയസ്സുകാരിയുടെ കൈയിൽ പിടിക്കുകയും പാൻറ്സിെൻറ സിപ്പഴിച്ച് സ്വകാര്യ അവയവം പ്രദർശിപ്പിക്കുകയും ചെയ്ത പ്രതിക്കെതിരായ പോക്സോ നിയമം റദ്ദാക്കിയ കോടതി പ്രതിക്ക് മോചനം നൽകി.
ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടേതാണ് ഇൗ വിധിയും. 12 കാരിയെ കയറിപ്പിടിച്ച പ്രതിയുടെ ശിക്ഷ ജസ്റ്റിസ് പുഷ്പ ഗനേഡിവാല കുറച്ചിരുന്നു. സ്വകാര്യ അവയവങ്ങളിൽ നേരിട്ട് സ്പർശിച്ചാലെ പോക്സോ പ്രകാരം ലൈംഗികാതിക്രമമാകൂ എന്ന് പറഞ്ഞായിരുന്നു ശിക്ഷ കുറച്ചത്. ഈ വിധി സുപ്രീം കോടതി പിന്നീട് സ്റ്റേ ചെയ്തു. ഇൗ വിധിക്ക് മുമ്പുള്ള മറ്റൊരു കേസിലെ വിധിയാണ് വീണ്ടും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.