ലഖ്നോ: ഹഥ്രസ് സംഭവത്തിെൻറ ഞെട്ടൽ മാറും മുമ്പ് യു.പിയിൽ വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ടു. ബൽറാംപൂർ ജില്ലയിലാണ് 22കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായതായി പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ പറഞ്ഞു.
ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്താൻ വൈകിയതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ കാണിനില്ലെന്ന പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ അവശനിലയിൽ ഓട്ടോറിക്ഷയിൽ പെൺകുട്ടി വീട്ടിലെത്തി. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്. പീന്നിട് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരുടെ പേരുകൾ ഉൾപ്പെടുത്തി വീട്ടുകാർ പൊലീസിന് വിശദ പരാതി നൽകി.
ബലാത്സംഗത്തിന് മുമ്പ് പെൺകുട്ടിക്ക് പ്രതികൾ വിഷം നിറച്ച ഇഞ്ചക്ഷൻ നൽകിയതായി സംശയമുണ്ട്. ബലാത്സംഗത്തിൽ പെൺകുട്ടിയുടെ കാലുകളും നട്ടെല്ലും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.