കാഠ്മണ്ഡു: അഞ്ചു ദിനംകൊണ്ട് രണ്ടുതവണ എവറസ്റ്റ് കയറിയിറങ്ങിയെങ്കിൽ അതിെൻറ വേഗം ഒന്നു സങ്കൽപിച്ചുനോക്കൂ. അതൊരു നടത്തമായിരിക്കുമോ ഒാട്ടമായിരിക്കുേമാ? എന്തുതന്നെയായാലും ആൻശു ജംസേൻപയെന്ന 32കാരി ഇേപ്പാൾ നിൽക്കുന്നത് ലോക റെക്കോഡിെൻറ കൊടുമുടിയിലാണ്. മേയ് 16നാണ് രണ്ടു കുട്ടികളുടെ അമ്മകൂടിയായ അരുണാചൽപ്രദേശുകാരി പർവതാരോഹക ഹിമാലയത്തിെൻറ ഏറ്റവും ഉയരമുള്ള ശൃംഗം തൊടാനുള്ള യാത്ര തുടങ്ങിയത്.
ഇതാവെട്ട അവരുടെ നാലാമത്തെ ആരോഹണമായിരുന്നു. ഒരിടത്തും നിൽക്കാതെയുള്ള കയറ്റം പിറ്റേന്ന് അതിരാവിലെ എവറസ്റ്റ് ബേസ് ക്യാമ്പിൽ അവസാനിക്കുേമ്പാൾ 17,500 അടി ആയിരുന്നു അവർ പിന്നിട്ടത്! തിരിച്ചിറങ്ങി വീണ്ടും അതേ സ്പീഡിൽ കയറിയെത്തി ഞായറാഴ്ച രാവിലെ ആ ലക്ഷ്യം വീണ്ടും കീഴടക്കുേമ്പാൾ ആർക്കും ഇതുവരെ എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തത്തിലേക്ക് ചേർത്തിരുന്നു ആൻശു. 118 മണിക്കൂറും 15 മിനിറ്റും മാത്രമെടുത്താണ് അവർ ഇതു പൂർത്തിയാക്കിയത്.
അരുണാചലിലും ഇന്ത്യ ആകമാനവുമുള്ള അഭ്യുദയകാംക്ഷികളുടെ പ്രാർഥന ദൈവം കേട്ടുവെന്നാണ് ആൻശുവിെൻറ ഭർത്താവും ഒാൾ അരുണാചൽപ്രദേശ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സ് അസോസിയേഷൻ പ്രസിഡൻറുമായ സെറിങ് വാംഗെ പ്രതികരിച്ചത്. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയിലെ ബോംദിലയിൽനിന്നുള്ളവരാണ് ഇവർ രണ്ടുപേരും.
നേരേത്ത മൂന്നു തവണ ഇൗ ഗിരിശൃംഗത്തെ കാൽക്കീഴിലാക്കിയ ആൻശു മൊത്തം അഞ്ചു തവണ എവറസ്റ്റ് കയറിയ ആദ്യ ഇന്ത്യൻ വനിതയെന്ന െറേക്കാഡും സ്വന്തമാക്കി. ആശ്ചര്യകരമായ നേട്ടം െകായ്ത് ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ആൻശുവിനെ അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.