മുംബൈ: 370ാം അനുച്ഛേദം റദ്ദാക്കിയ ശേഷം കശ്മീര്‍ ജനത നേരിട്ട ജീവിതപ്രതിസന്ധി ചിത്രീകരിക്കുന്ന ഹ്രസ്വചിത്രം 'ആന്തം ഫോര്‍ കാശ്മീര്‍' മുംബൈയിൽ പ്രദർശിപ്പിച്ചു. ജുഹുവിലെ പൃഥ്വി ഭവനിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രദര്‍ശനം. ഡോക്യുമെന്ററി ഫിലിംമേകർ ആനന്ദ് പട്വര്ധന്, മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റല്‍വാദ് എന്നിവരടക്കം നിരവധി പേര് ചിത്രം കാണാനെത്തി. ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ സന്ദീപ് രവീന്ദ്രനാഥുമുണ്ടായിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം കാട്ടിത്തരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.