ചെന്നൈ: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സ്മെൽട്ടർ പ്ലാൻറിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ശനിയാഴ്ച സന്ദർശിക്കും.സമരത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
നേരത്തെ നടൻ വിജയ്, നടനും രാഷ്ട്രീയ നേതാക്കളുമായ രജനീകാന്ത്, കമൽ ഹാസൻ എന്നവരും പരിക്കേറ്റവരേയും മരിച്ചവരുടെ ബന്ധുക്കളേയും സന്ദർശിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് വിജയും രണ്ട് ലക്ഷം രൂപ വീതംനൽകുമെന്ന് രജനീകാന്തും പ്രഖ്യാപിച്ചിരുന്നു.
മെയ് 22നാണ് സ്റ്റെർലൈറ്റ് കോപ്പർ മൈനിങ് ഇൻഡസ്ട്രീസിെൻറ പുതിയ സ്മെൽട്ടർ പ്ലാൻറ് നിർമാണത്തിനെതിെര നടന്ന സമരത്തിനു നേരെ പൊലീസ് വെടിെവച്ചത്. ഇതിൽ 13 പേർ കൊല്ലെപ്പടുകയും 60പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.