ന്യൂഡൽഹി: ആേഗാളതലത്തിൽ ഭീകരവാദത്തിനെതിരായ നീക്കം ശക്തിപ്പെടുത്തണമെന്നും ഇതിനായി ലോകരാഷ്ട്രങ്ങൾ കൈകോർക്കണമെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. ഇന്ത്യ സന്ദർശിക്കാനെത്തിയ സൈപ്രസ് പ്രസിഡൻറ് നികോസ് അനസ്താഷ്യേഡ്സിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും സൈപ്രസും ഭീകരവാദത്തിെൻറ ഇരകളാണെന്നും പരിഷ്കൃത സമൂഹത്തിൽ വ്യക്തികൾ മാത്രമല്ല രാഷ്ട്രങ്ങൾ പരസ്പരവും ആഗോളതലത്തിലും ഭീകരവാദത്തിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആഗോള ഭീകരവാദത്തിനെതിരെ സമഗ്ര കൺവെൻഷൻ നടത്തണമെന്ന് െഎക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അേദ്ദഹം പറഞ്ഞു.
മഹാത്മ ഗാന്ധിയും ആർച് ബിഷപ് മകരിയോസും തുടങ്ങിവെച്ച സൗഹൃദം ഇന്ത്യക്കും സൈപ്രസിനുമിടയിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.